ട്രാവലര്‍ ഇടിച്ച്‌ ബൈക്ക് 
യാത്രികര്‍ക്ക് പരിക്ക്



ആരൂർ   ട്രവലര്‍ ഇടിച്ച്‌ ബൈക്ക് യാത്രികനും ഭാര്യക്കും പരിക്കേറ്റു. അരൂര്‍ തൂമ്ബുംകടവില്‍ ഷിബു (45), ഭാര്യ പ്രീതി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അരൂര്‍--അരൂക്കുറ്റി റോഡില്‍ എന്‍എസ്‌എസ് ഹാളിന്‌ സമീപം ഞായര്‍ പകല്‍ 11നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബൈക്കിന്‌ മുകളിലൂടെ ട്രാവലര്‍ കയറിയിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post