മാഹിയിൽ ലോറി മറിഞ്ഞു: വൻ ദുരന്തം ഒഴിവായി

 


മാഹി :മാഹി ജെ എൻ ജി എച്ച് എസ് സ്കൂളിൻ്റേയും ഗവ: എൽ.പി.സ്കൂളിൻ്റേയും കവാടത്തിന് മുന്നിൽ ഭാരം കയറ്റിയ ലോറി മറിഞ്ഞു. ദേശീയപാതയിലെ വളവിൽ ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം. തമിഴ്നാട് മുകളൂരിൽ നിന്നും പേപ്പറുമായി കർണ്ണാടകയിലേക്ക് പോവുന്ന K A O1 A D 8111 റജിസ്ട്രേഷൻ നമ്പർ ലോറിയാണ് മറിഞ്ഞത് കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് കുറയൂർ സ്വദേശി സേഖറി [42]നെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മാഹി ജെ എൻ ജി എച്ച് എസ് സ്ക്കൂളിന്റെ ഗേറ്റും , മതിലും , റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ തകർന്നു. രണ്ട് വിദ്യാലയങ്ങളിലുമുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളും, സിവിൽ സ്റ്റേഷൻ ഗവ: ഹൗസ്, ടാഗോർ ഉദ്യാനം എന്നി വിടങ്ങളിലേക്കുള്ള ജനങ്ങളും കടന്നു പോകേണ്ട ജനത്തിരക്ക് ഒഴിയാത്ത സ്ഥലമാണിത്. അതിരാവിലെയായതിനാൽ,മഹാഭാഗ്യം കൊണ്ടാണ് വൻ ദുരന്തമൊഴിവായത്. മാഹി ഫയർ ഓഫീസർ ഇൻ ചാർജ് പി.രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post