റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബസിടിച്ച്‌ പരിക്കേറ്റ വീട്ടമ്മ മരിച്ചു



അങ്കമാലി: എം.സി റോഡില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

അങ്കമാലി വളവഴി എ.ജെ നഗര്‍ 102ല്‍ ബ്ലായിപ്പറമ്ബില്‍ വീട്ടില്‍ സജിയുടെ ഭാര്യ മിനിയാണ് (45) മരിച്ചത്.


ശനിയാഴ്ച രാത്രി 9.30ഓടെ എം.സി റോഡില്‍ വളവഴിയിലേക്കു തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകുന്നതിന് മിനി റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു ബസ് ഇടിച്ച്‌ തെറിപ്പിച്ചത്. അവശനിലയിലായ മിനിയെ ആസ്റ്റര്‍ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 


ചൊവ്വാഴ്ച മരണം സംഭവിച്ചു. മക്കള്‍: അക്ഷയ്, ശരത് (ഇരുവരും വിദ്യാര്‍ഥികള്‍). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കിടങ്ങൂര്‍ എസ്.എന്‍.ഡി.പി ശാന്തി നിലയത്തില്‍.

Post a Comment

Previous Post Next Post