തൃശ്ശൂർ കാനയില്‍ വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്ക്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വടക്കേനടയിലാണ് സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പകുതി തുറന്നിട്ട സ്ലാബില്‍ ചവിട്ടിയ യുവതി കാനയിലേക്ക് തെന്നി വീഴുകയായിരുന്നു. നാട്ടുകാരും വ്യാപാരികളും ചേര്‍ന്നാണ് ഇവരെ പിടിച്ചു കയറ്റിയത്. പിന്നീട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ എത്തി കാന മൂടി.
