ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ച്‌ വീണു; കൊച്ചിയില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്



എറണാകുളം: ഓട്ടത്തിനിടയില്‍ ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

ഉളിയന്നൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനാണ് പരിക്കേറ്റത്.


ദേശീയപാതയില്‍ ആലുവ കമ്ബനിപടിക്കടുത്ത് വച്ച്‌ രാവിലെ 9.00 മണിക്കാണ് സംഭവം. കമ്ബനിപ്പടി ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്പൂണിത്തുറ ബസില്‍ കയറി ബസ് 200 മീറ്റര്‍ പിന്നിടുമ്ബോഴാണ് അപകടം നടന്നത്. തുറന്ന് പോയ ഡോറിലൂടെ ബസിന്റെ ചവിട്ട്പടിയില്‍ നിന്ന വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു

.ചവിട്ട് പടിയില്‍ നിന്ന മറ്റുള്ളവര്‍ക്ക് കമ്ബിയില്‍ പിടി കിട്ടിയതിനാല്‍ വീഴാതെ രക്ഷപ്പെട്ടു. തെറിച്ച്‌ വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ബോധം വരാത്തതിനെ തുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.

Post a Comment

Previous Post Next Post