സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു



 കോട്ടയം ഉഴവൂര്‍: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. താഴത്തുകണ്ടത്തില്‍ തോമസ് അലക്സ്‌ (43) സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയെടെയാണ് അപകടം ഉണ്ടായത്. ഉഴവൂര്‍ യഹോവ സാക്ഷികളുടെ രാജ്യഹാളിന് സമീപത്തായിരുന്നു അപകടം.


അരീക്കര പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച്‌ മെഗാ ഷോ കാണാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post