കോട്ടയം: മൂലവട്ടത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂലവട്ടം ദിവാൻകവലയിൽ മിഥുൻ മുരളിയെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. അവിവാഹിതനാണ്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.