കോട്ടയത്ത് പിന്നോട്ട് എടുത്ത ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ ശുചികരണ തൊഴിലാളി തല്‍ക്ഷണം മരിച്ചു .
കുറവിലങ്ങാട് പള്ളിയമ്ബ് സ്വദേശി കണ്ണംകുളത്തേല്‍ ബേബി (56) ആണ് മരിച്ചത് വൈകുന്നേരം 8 മണിയോടെ കുറവിലങ്ങാട് ബൈപാസ് റോഡില്‍ ഷാപ്പിനു സമീപമായിരുന്നു അപകടം.
കോട്ടയത്ത് പിന്നോട്ട് എടുത്ത ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ ശുചികരണ തൊഴിലാളി തല്‍ക്ഷണം മരിച്ചു . കുറവിലങ്ങാട് പള്ളിയമ്ബ് സ്വദേശി കണ്ണംകുളത്തേല്‍ ബേബി (56) ആണ് മരിച്ചത് വൈകുന്നേരം 8 മണിയോടെ കുറവിലങ്ങാട് ബൈപാസ് റോഡില്‍ ഷാപ്പിനു സമീപമായിരുന്നു അപകടം.
കുറവിലങ്ങാട് ടൗണിലെ ശുചീകരണത്തിനു ശേഷം സ്‌ക്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി പെട്ടന്ന് പിറകോട്ട് എടുത്തതാണ് അപകട കാരണം. ലോറി ബേബിയുടെ ശരീരത്തിലൂടെ കയറിയങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബേബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തില്‍പ്പെട്ട ലോറി കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ചയാളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. അപകടത്തില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.