കാല്‍വഴുതി വെള്ളത്തില്‍ വീണു ഗൃഹനാഥന്‍ മരിച്ചു



ആലപ്പുഴ  അമ്ബലപ്പുഴ: കുളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണ ഗൃഹനാഥന്‍ മരിച്ചു. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നാലുപാടത്തിന്‍റെ കിഴക്കേച്ചിറയില്‍ ഞാറക്കളം വീട്ടില്‍ വര്‍ഗീസ് ജോസഫ് (വറിയച്ചന്‍ - (75) ആണ് മരിച്ചത്.

വീടിനു മുന്നിലെ പൂകൈത ആറിന്‍റെ കടവില്‍ ബുധന്‍ വൈകിട്ട് 5.30 നാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. 

കടയില്‍ സാധനം വാങ്ങാനെത്തിയ സമീപ വാസിയായ കുട്ടി വെള്ളത്തില്‍ ഇദ്ദേഹത്തിന്‍റെ കൈകള്‍ കണ്ടെത്തി ബഹളം കൂട്ടിയതോടെ വീട്ടുകാരും സമീപ വാസികളുമെത്തി കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലിസമ്മ വര്‍ഗീസ്. മക്കള്‍: സിസ്റ്റര്‍ റോസ്ന ഫ്രാന്‍സിസ്, റാണി വര്‍ഗീസ്. മരുമകന്‍: ജിമ്മിച്ചന്‍.

Post a Comment

Previous Post Next Post