നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ച്‌ അപകടം : രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും മാതാവിനും പരിക്ക്



 കോട്ടയം ഗാന്ധിനഗര്‍: കുട്ടികളുമായി സ്കൂട്ടറില്‍ സ്കൂളിലേക്ക് പോകവേ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും മാതാവിനും പരിക്ക്.

കുമാരനല്ലൂര്‍ കൊല്ലംപറമ്ബില്‍ ബിനുവിന്‍റെ ഭാര്യ ശരണ്യ (36), മക്കളായ അനാമിക (12), അഭിനവ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


എംസി റോഡില്‍ എസ്‌എച്ച്‌ മൗണ്ട് സ്കൂളിനു മുന്നില്‍ ഇന്നലെ രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെയുമായി എത്തിയ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കാര്‍ ഓടിച്ചിരുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബിനുവും ഓടികൂടിയ നാട്ടുകാരും ചേര്‍ന്നു പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

കുട്ടികളുടെ കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കി. എസ്‌എച്ച്‌ മൗണ്ട് സ്കൂളില്‍ നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം, അശ്രദ്ധമായി കാറോടിച്ചതിന് ഡോക്ടര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post