ആളുകള്‍ നോക്കിനില്‍ക്കെ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചു




കാസർകോട്കാഞ്ഞങ്ങാട്: ആളുകള്‍ നോക്കിനില്‍ക്കെ ട്രെയിനിനു മുന്നില്‍ ചാടി മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ സ്വദേശിയായ രവീന്ദ്രനാണ് (50) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്

മാസ്തിഗുഢയില്‍ താമസിക്കുകയായിരുന്നു. മാസ്തിഗുഢ റെയില്‍വേ ഗേറ്റിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റ്മാന്‍ ഉള്‍പ്പെടെ തടയാന്‍ ശ്രമിച്ചിരുന്നു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: ശൈലജ. മക്കള്‍: രന്‍ജിസ്, ശൈനു.മരുമകന്‍ : ദീപു (തലശ്ശേരി) 


സഹോദരങ്ങള്‍: പുഷ്പ, കാര്‍ത്തിക, ചിത്ര (കാസര്‍കോട്), നന്ദിനി, സുശീല , ഭാരതി , സുനിത ക്രാസര്‍കോട്), വിനോദന്‍.

Post a Comment

Previous Post Next Post