വെെദ്യുതി പോസ്‌റ്റ്‌ മാറ്റുന്നതിനിടെ അപകടം: 3 ജീവനക്കാര്‍ക്ക്‌ പരിക്ക്‌



തലശേരി> ന്യൂമാഹി മങ്ങാട് ബെെപാസ് പ്രവൃത്തിയുടെ ഭാഗമായി വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്.

ആസാം സ്വദേശികളായ ദിലീപ്, രാജു, എടക്കാട് കടമ്ബൂര്‍ സ്വദേശി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ദിലീപിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും കാലിന് പരിക്കേറ്റ രാജേഷിനെ തലശേരി സഹകരണ ആശുപത്രിയിലും രാജുവിനെ നിസാര പരിക്കുകളോടെ മാഹി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വ പകല്‍ 12നാണ് അപകടം. ഡബിള്‍ പോള്‍ (ഡിപി) വെെദ്യുതി പോസ്റ്റാണ് മറിഞ്ഞ് വീണത്. തലശേരി– മാഹി ബൈപാസ് നിര്‍മാണ കരാറുകാരായ ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്ബനി ജീവനക്കാരാണ് മൂന്ന് പേരും.

Post a Comment

Previous Post Next Post