കാറിടിച്ച്‌ വീട്ടമ്മ മരിച്ചു



തൃശ്ശൂർ ചാലക്കുടി: ദേശിയപാതയില്‍ പോട്ട പാപ്പാളി ജംഗ്ഷനില്‍ കാറിടിച്ച്‌ വീട്ടമ്മ മരിച്ചു. പോട്ട അലവി സെന്‍റര്‍ മോസ്കൊ വൈലികൂടത്ത് ഷിജൊയുടെ ഭാര്യ നൈസി(35)യാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3.50 നായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു കഴിഞ്ഞിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചൗക്ക സെന്‍റ് മേരീസ് ലൂര്‍ദ് പള്ളിയില്‍. മക്കള്‍: ആരോണ്‍, മിലാന്‍.

Post a Comment

Previous Post Next Post