ദുരന്തങ്ങള്‍ വരുന്ന വഴി. ബൈക്ക് തട്ടിയ നായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് കുടുംബനാഥന് ദാരുണാന്ത്യം; അത്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ



തലയോലപ്പറമ്ബ്: നായ വട്ടം ചാടിയതിനെതുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.

കൂടെയുണ്ടായിരുന്ന ഭാര്യ ബീവി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെട്ടിക്കാട്ട്മുക്ക് വരവുകാലയില്‍ സാലി (59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30നു വടകര ഉദയ പറമ്ബത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. നായ ഒരു ബൈക്കില്‍ തട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറഞ്ഞ ഓട്ടോയില്‍ നിന്നും സാലിയെ ഉടന്‍തന്നെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി . പിന്നീട് തെള്ളകത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കി. മക്കള്‍: ഷുക്കൂര്‍ ( പോലീസ് കോണ്‍സ്റ്റബിള്‍ കുറവിലങ്ങാട്), മന്‍സൂര്‍, (ഗള്‍ഫ്). മരുമക്കള്‍ : ഹസീന, തസ്നി. തലയോലപ്പറമ്ബ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post