മെഡിക്കല്‍ കോളേജ് റോഡില്‍ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാര്‍ രണ്ടു സ്‌കൂട്ടറുകളെയും വഴിയാത്രക്കാരനെയും ഇടിച്ചു വീഴ്ത്തി



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി റോഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ രണ്ടു സ്‌കൂട്ടറുകളിലിടിച്ച ശേഷം കാല്‍ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരിക്കും കാല്‍ നടയാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റ മെഡിക്കല്‍ കോളേജ് കാത്ത് ലാബ് ജീവനക്കാരി ദീപയെ (45) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ കുടയംപടി വട്ടക്കോട്ട ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി ഇടവഴിയില്‍ നിന്നും കയറിയെത്തിയ സ്‌കൂട്ടറില്‍ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍, എതിര്‍ ദിശയില്‍ നിന്നും എത്തിയ മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച ശേഷം , ഇതുവഴി നടന്നു വന്ന കാല്‍ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Post a Comment

Previous Post Next Post