തിരുമംഗലം ദേശീയപാതയില്‍ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം.... അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്


കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം.

ആര്യങ്കാവ് കരിമ്ബിന്‍തോട്ടം കോട്ടൂര്‍ വീട്ടില്‍ സി.ജെ.മത്തായി(തങ്കച്ചന്‍ 60) ആണ് ദാരമമായി മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആര്യങ്കാവ് കോട്ടവാസല്‍ മറ്റത്തില്‍ ജോഷി, കരിമ്ബിന്‍തോട്ടം മാവുങ്കല്‍ ബാബു(എബ്രഹാം) എന്നിവര്‍ക്കാണ് പരുക്കേറ്റത്.


ഇന്നലെ രാത്രി 7.40ന് ആര്യങ്കാവ് ക്ഷീരവകുപ്പിന്റെ ചെക്‌പോസ്റ്റിന് സമീപത്താണ് അപകടം നടന്നത്. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് സിമന്റുമായി വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്.

നിയന്ത്രണംവിട്ട ലോറി ആദ്യം ബൈക്കില്‍ സഞ്ചരിച്ച ജോഷിയെ ഇടിച്ചു തെറിപ്പിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന തങ്കച്ചനെ ഇടിച്ചശേഷം ബാബുവിന്റെ സ്‌കൂട്ടറിലിടിച്ചു. തങ്കച്ചന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായി നാട്ടുകാര്‍ . 30 മീറ്ററോളം ബാബുവിനെയും തങ്കച്ചനെയും ലോറി വലിച്ചിഴച്ചതായും പറയുന്നു.


തങ്കച്ചന്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പരുക്കേറ്റ ജോഷിയെയും ബാബുവിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ബാബുവിന്റെ നില ഗുരതരമാണ്.


Post a Comment

Previous Post Next Post