തുരുത്തിയിലെ ബ്ലാക്ക്‌സ്‌പോട്ടില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു



കോട്ടയം   ചങ്ങനാശേരി: എന്‍എച്ച്‌-183 (എംസി റോഡ്) തുരുത്തി പള്ളിക്കു സമീപം ഇരുമ്ബനത്തുനിന്നും പെട്രോളിയം ഉത്പന്നം കയറ്റിവന്ന ടാങ്കര്‍ ലോറിയും കുമ്ബനാട്ടുനിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചു.

കാര്‍ ഡ്രൈവര്‍ക്കും കാറിലുണ്ടായിരുന്ന കുടുംബത്തിലെ മൂന്നുപേര്‍ക്കു പരിക്കേറ്റു. 

ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗതവകുപ്പും നാറ്റ്പാക്കും അപകടമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. 

അപകടത്തില്‍പ്പെട്ട ടാങ്കറും കാറും ചങ്ങനാശേരി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ക്രെയിനിന്‍റെ സഹായത്തോടെ നീക്കിയാണ് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചവരുടെ പരിക്ക് നിസാരമാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post