കാര്‍ ബൈക്കിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്



കണ്ണൂർ   പഴയങ്ങാടി:കെ.എസ്.ടി.പി റോഡില്‍ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്.ബൈക്ക് യാത്രികനായ കരിവെള്ളൂര്‍ കൊഴുമ്മല്‍ സ്വദേശി പി.പി.ഷാജു (38),കാര്‍ യാത്രികനായ പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപത്തെ പി.വി അസീം (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ഉച്ചക്ക് 12 മണിയോടെയാണ് അപകടം. പഴയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരുവാഹനങ്ങളും സ്‌കൂളിന് സമീപത്ത് വെച്ച്‌ വലത്തോട്ടുള്ള സര്‍വീസ് റോഡില്‍ ബൈക്ക് പ്രവേശിക്കവെ അതി വേഗത്തില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടന്ന് ബൈക്കിനെ ഇടിക്കുകയായിരുന്നു.വളവോട് കൂടിയ ഇറക്കം ആയതിനാല്‍ ഇവിടെഅപകടം പതിവാണ്.വേഗത കുറക്കാന്‍ സ്ഥാപിച്ച ഡിവൈഡര്‍ അധികൃതര്‍ എടുത്തു മാറ്റിയത് മുതല്‍ അപകടങ്ങളുടെ പരമ്ബരയാണെന്നും ഉടനടി ഡിവൈഡര്‍ പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post