കോട്ടയത്തും ഇടുക്കിയിലും വാഹനാപകടങ്ങള്‍, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

 



ഇടുക്കി മൂലമറ്റത്ത് ഇന്നലെ സന്ധ്യക്കും കോട്ടയം മണര്‍കാട് കെ.കെ റോഡില്‍ രാത്രി 11 മണിക്കും നടന്ന വാഹനാപകടങ്ങളില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം.

മൂലമറ്റത്തിനടുത്ത് അറക്കുളം മൈലാടിയില്‍ ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് പ്രവിത്താനം സ്വദേശി വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് (28) മരിച്ചത്. സഹായാത്രികന്‍ രാമപുരം സ്വദേശി ജോസ്വിന് ഗുരുരതരമായി പരുക്കേറ്റു.


മണര്‍കാട് ഐരാറ്റുനടയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിലേയ്ക്കു ഇടിച്ചു കയറിയാണ് വടവാതൂര്‍ കളത്തിപ്പറമ്ബില്‍ വീട്ടില്‍ കെവിന്‍ രാജന്‍(22) മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം.

പാലാ വി സീബ് സൊസൈറ്റിയിലെ ജീവനക്കാരായ ഇവര്‍ ചെറുതോണി ഓഫീസില്‍ പോയി തിരിച്ച്‌ വരുമ്ബോള്‍ അറക്കുളം മൈലാടിയില്‍ വച്ചു ബുധനാഴ്ച സന്ധ്യക്ക് ആറര മണിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വി സീബ് സൊസൈറ്റിയുടെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.


ഇടുക്കി ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കാതെ ഒതുക്കിയതാണ്‌ വാഹനം തോട്ടിലേയ്ക്ക് മറിയാന്‍ കാരണം. പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജിത്തു ആശുപത്രിയില്‍ വച്ചു മരണപ്പെടുകയായിരുന്നു.

കാഞ്ഞാര്‍ പോലീസും മൂലമറ്റം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വി സീബ് സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച്‌ വരുമ്ബോഴാണു് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.


കോട്ടയത്ത് കെ.കെ റോഡിലൂടെ വരികയായിരുന്നു ബൈക്ക് മണര്‍കാട് ഐരാറ്റുനടയില്‍ വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു എന്ന് മണര്‍കാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ ഇരുവരെയും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കെവിന്‍ രാജന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റ രണ്ടാമത്തെ യുവാവിന്റെ ഇരുകയ്യും ഒടിഞ്ഞിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post