ഒലിപ്രംകടവ് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു 5പേർക്ക് പരിക്ക്



 മലപ്പുറം വള്ളിക്കുന്ന്: യൂണിവേഴ്സിറ്റി അത്താണിക്കൽ റൂട്ടിൽ ഒലിപ്രംകടവ് പാലത്തിന് സമീപം കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാർ ഏകദേശം പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.  ഇന്ന് വൈകീട്ട് മൂന്നര മണിയോടെയാണ് അപകടംസംഭവിച്ചത്. സിബിഎച്ച്എസ്എസ് സകൂളിലെ അധ്യാപകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം. അത്താണിക്കൽ ഭാഗത്തുനിന്നും ചെട്ടിയാർമാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ ആണ് അപകടത്തിൽ പെട്ടത് 

Post a Comment

Previous Post Next Post