വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക്‌ വനിതാ നേതാവ് മരണപ്പെട്ടു



തൃശ്ശൂർ കുന്നംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്.


ഡിവൈഎഫ്‌ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം.സി.ടി. കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തിലപ്പെട്ടാണ് മരണം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു



Post a Comment

Previous Post Next Post