റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു



തിരുവനന്തപുരം വെഞ്ഞാറമൂട് വെഞ്ഞാറമൂട്ടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു.

തമിഴ്നാട് നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വെഞ്ഞാറമൂട് കിളിമാനൂർ റോഡിൽ ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.

തമിഴ്നാട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ജോലിക്കായി പോവുകയായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള ചായക്കടയിൽക യറിയതിനു ശേഷം റോഡ്മു റിച്ചു കടന്ന്  വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വന്ന ഒരു കാർ ഇടിച്ചിടുകയായിരുന്നു അതേസമയം  റോഡിലേക്ക് തെറിച്ചുവീണ

കൃഷ്ണകുമാറിന്റെ ദേഹത്ത് കാരേറ്റ് ഭാഗത്തുനിന്നും വന്ന ലോറി കയറി ഇറങ്ങുകയും സംഭവ സ്ഥലത്ത് വച്ചുതന്നെ  കൃഷ്ണകുമാർ മരണപ്പെടുകയും ചെയ്തു.

Post a Comment

Previous Post Next Post