മുന്നില്‍ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരന്‍ വീണത് പിക്കപ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം വെമ്ബായം: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരക്കേറ്റു.

വെമ്ബായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുര്‍ വിളയില്‍ ഉത്രാടത്തില്‍ വിജയന്‍ രാധ ദമ്ബതികളുടെ മകന്‍ ബിജു (33) ആണ് മരിച്ചത്. ബൈക്കില്‍ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന വേറ്റിനാട് പതിനാറാം കല്ല് സ്വദേശി വിഷണുവിനാണ് ഗുരുതരമായി പരിക്കേറ്റത്.


സംസ്ഥാന പാതയില്‍ വട്ടപ്പാറ ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്. മുന്നില്‍ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ബൈക്കില്‍ വരികയായിരുന്ന ബിജു ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീഴുകയും എതിരെ വരികയായിരുന്ന പിക്കപ്പ് വാഹനം ബിജുവിന്‍റെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിഷ്ണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു ബിജു. ഭാര്യ: നിമിഷ സതീഷ്. മകന്‍: ത്രിലോക് ബിജു.

Post a Comment

Previous Post Next Post