ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്



പത്തനംതിട്ട  പന്തളം : ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്. മാവേലിക്കര, മുല്ലശ്ശേരിയില്‍ വീട്ടില്‍ അനില്‍കുമാര്‍ ( 51)നാണ് പരിക്കേറ്റത്.

പന്തളം ജംഗ്ഷനില്‍ ഇന്നലെ രാവിലെ 8നായിരുന്നു അപകടം. മാവേലിക്കരയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പറും മാവേലിക്കര ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ അനില്‍കുമാറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post