ബൈക്കും കാറും ഇടിച്ചുണ്ടായ അപകടത്തിൽ, ബൈക്ക് യാത്രികൻ മരിച്ചു

 കോഴിക്കോട്:വാഹനാപകടത്തില്‍ വടകര എടച്ചേരി തലായി സ്വദേശി മരിച്ചു. ദേശീയപാതയിലെ ഒഞ്ചിയം റോഡിൽ മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് വിജീഷ് (38). മരണപ്പെട്ടത്. ഇദ്ദേഹം ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട്

ആറരയോടെയാണ് അപകടം നടന്നത്.

മോട്ടോർ ബൈക്ക് ഓടിച്ചയാൾ

പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടനെ വിജീഷിനെ

വടകര സഹകരണ ആശുപത്രിയിൽ

എത്തിച്ചിരുന്നെങ്കിലും ജീവൻ

രക്ഷിക്കാനായില്ല.

മൃതദേഹം വടകര ഗവ. ജില്ലാ

ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിജീഷ് നിർമ്മാണ തൊഴിലാളിയാണ്.

കേളപ്പന്റെയും നാരായണിയുടെയും

മകനാണ് വിജീഷ്. വിജിഷ,വിപിഷ

എന്നിവരാണ് സഹോദരങ്ങൾ.

Post a Comment

Previous Post Next Post