ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം


ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കെ.ഗിരീഷ്(26), കെ.എസ്.സുബ്രഹ്‌മണ്യൻ(30) എന്നിവരാണ് മരിച്ചത്. ഉടുപ്പിയിൽ നിന്ന് വരികയായിരുന്ന ടാങ്കർ അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് കൗപ് പൊലീസ് പറഞ്ഞു. പടുബിദ്രി സ്വദേശികളാണ് മരിച്ചവർ. തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ടാങ്കറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

Previous Post Next Post