യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി


തലശേരി:  നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം പൊയില്‍ ഏഴാം മൈലിലെ അതുല്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്


കോട്ടയം പൊയിലിലെ പരേതനായ രാമന്‍ - ഷീന ദമ്ബതികളുടെ മകനാണ്. ശരണ്യയാണ് ഏകസഹോദരി. തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post