ഓട്ടോറിക്ഷ ലോറിയിലിടിച്ച് പിതാവിനും മകൾക്കും പരിക്ക്മലപ്പുറം   എടപ്പാൾ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ നിർത്തിയിട്ട ലോറിയിലിടിച്ച് പിതാവിനും മകൾക്കും പരിക്കേറ്റു.


പൊന്നാനി പുഴമ്പ്രം ചെറുപറമ്പിൽ അബ്ദുൾലത്തീഫ് (51), മകൾ റൈസ(18)എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ എടപ്പാൾ-പൊന്നാനി റോഡിൽ തുയ്യത്ത് വെച്ചാണ് അപകടം. 


ശുകപുരം ഹോസ്പിറ്റലിലെ ജീവനക്കാരിയായ റൈസയെ ആശുപത്രിയിലാക്കാൻവേണ്ടി പിതാവ് ഓട്ടോ റിക്ഷയുമായി വരുമ്പോഴാണ് സംഭവം.


ഓട്ടോറിക്ഷയ്ക്കും ലോറിക്കുമിടയിൽ കുടുങ്ങിയ ലത്തീഫിനെ ഏറെ പ്രയാസപ്പെട്ടാണ് ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്ത് എടപ്പാൾ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇരുവരെയും ആലത്തിയൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post