കക്ക വാരുന്നതിനിടയിൽ അന്തിക്കാട് സ്വദേശിയായ ഏഴാംക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു


 തൃശ്ശൂർ കാഞ്ഞാണി : കായലിൽ കക്ക

വാരുന്നതിനിടയിൽ ഏഴാംക്ലാസ്സ്

വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട്

ചിറ്റൂർ ബബീഷ് മകൻ ആദേവ് (12)

ആണ് മരിച്ചത്.

പാലാഴിയിൽ ഒരു ബന്ധുവിട്ടിലേക്ക്

കഴിഞ്ഞ വെളിയാഴ്ച വന്നതാണ്

ആദേവ്. ബന്ധു വീടിന്റെ

സമീപത്തുള്ള രാമൻ കായലിലേക്ക്

കക്ക വാരുന്നതിന് കുട്ടുകാരുമൊത്ത്

പോയതാണ്.   കക്ക വാരുന്നതിനിടയിൽ ഫിക്സ്

വന്നതോടെ

മുങ്ങിമരിച്ചതാണെന്നാണ് നിഗമനം.

ആശുപത്രിയിലേക്ക്

കൊണ്ടുപോയെങ്കിലും ജീവൻ

രക്ഷിക്കാനായില്ല. കുട്ടി

വർഷങ്ങളായിഫിക്സിന്

ചികിത്സയിലാണെന്ന് പറയപ്പെടുന്നു.

കണ്ടശ്ശാംകടവ് പ്രൊ.ജോസഫ്

മുണ്ടശ്ശേരി സ്മാരക ഹയർസെക്കന്ററി

സ്കൂളിലെ ഏഴാം ക്ലാസ്സ്

വിദ്യാർത്ഥിയാണ് ആദേവ്. അമ്മ:

ശ്യാമ. അതിഥി, ആദിലക്ഷ്മി

എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post