കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം : ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു



 പാലക്കാട്‌ : കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു.

വരടിയം സ്വദേശികളായ എടത്തറ വീട്ടില്‍ സുധീഷ് - വിബിത ദമ്ബതികളുടെ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആഗ്നേയയാണ് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.


മുണ്ടൂര്‍ കോടങ്കണ്ടം മൂലയില്‍ ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുഞ്ഞിന്‍റെ ചോറൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. മുണ്ടൂര്‍ പെട്രോള്‍ പമ്ബ് വഴി മെഡിക്കല്‍ കോളജ് വഴിയിലേക്ക് വന്നിരുന്ന സ്വകാര്യ കാര്‍ മുണ്ടൂരില്‍ നിന്ന് വരടിയം ഭാഗത്തേക്ക് പോയിരുന്ന ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം നടന്നത്

കുഞ്ഞിന്റെ സംസ്കാരം നടത്തി. സഹോദരന്‍: ആദിദേവ്. അപകടത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്ക് പറ്റിയിരുന്നു.

Post a Comment

Previous Post Next Post