വിമാനത്താവളത്തിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു



 തിരുവനന്തപുരം : തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെർമിനലിലുണ്ടായ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. അപകടത്തിൽ മറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് കൂടി പരിക്കേറ്റു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍


ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ അപകടത്തിൽപെട്ടു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു.

Post a Comment

Previous Post Next Post