അബൂദബി: അബൂദബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബിയില്‍ സ്വന്തമായി ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസര്‍ അറഫാത്ത് (39) ആണ് കൊല്ലപ്പെട്ടത്.
പുതിയ സംരംഭം ആരംഭിക്കുന്നതിനായി നാട്ടില്‍ നിന്നു സന്ദര്‍ശകവിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്ബടപ്പ് സ്വദേശി ഗസ്നിയാണ് യാസറിനെ കുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ബിസിനസ് സംബന്ധിച്ച ചര്‍ച്ചക്കിടെ പ്രകോപിതനായ ഗസ്നി യാസറിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അബൂദാബി മുസഫയില്‍ വെച്ചാണ് സംഭവം.
പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. യാസറിനു
ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ ഗര്‍ഭിണിയാണ്.
