ഇടുക്കി അടിമാലി :കുഞ്ചിതണ്ണി എല്ലക്കലിൽ തമിഴ്നാട് സ്വദേശി വെള്ളത്തിൽ പോയി മരണപ്പെട്ടു..തിരുപ്പൂർ ആമിന അപ്പാർട്മെന്റ് അബ്ദുൾകരീമിന്റെ മകൻ അബ്ദുള്ള (25) ആണ് മരണപ്പെട്ടത്
വിനോദ യാത്ര വന്ന 11 അംഗ സംഘത്തിൽ പെട്ട രണ്ട് പേർ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത് കുളിക്കാൻ ഇറങ്ങിയതിനിടെ അബ്ദുള്ള കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ ഉപ്പമുണ്ടായിരുന്നു സുഹൃത്ത് ജയിംസ് ഇയാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരാളെ രക്ഷപെടുത്തി
ചെന്നൈയിലെ സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരാണ് 11 പേരും
മരണപ്പെട്ട ആളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോലീസ് എത്തി തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും