മിനിലോറി വൈദ്യുതിത്തൂണ്‍ ഇടിച്ചുതകര്‍ത്തു തൊഴിലാളികൾക്ക് പരിക്ക് കോട്ടയം പുതുവേലി : എം.സി. റോഡില്‍ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതിത്തൂണ്‍ ഇടിച്ചുതകര്‍ത്തു. പരിക്കേറ്റ തൊഴിലാളികളെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രിന്‍സ് പി. മാധവന്‍ (30), പുനത്തില്‍ വീട് വടയാടിപ്പടി, സുധീര്‍ റോയി (27). പി.ജെ.എസ്. ഹാച്ചറി നെല്ലാട് എന്നിവര്‍ക്കാണ് പരിക്കേറ്റത്.


പുതുവേലി കൊക്കോ കവലയ്ക്കും കോളേജിനും ഇടയിലാണ് അപകടം. വൈദ്യുതി തൂണ്‍ ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് പതിച്ചു. 


കൂത്താട്ടുകുളത്തുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ജിന്‍സണ്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post