വള്ളിയൂര്‍ക്കാവ് ഉത്സവ എഴുന്നള്ളിപ്പിനിടെ ഓട്ടോയിടിച്ച് അപകടം,നിര്‍ത്താതെ പോയ ഓട്ടോ പിടികൂടി

 


മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവസമാപനത്തോട് അനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ നമ്പൂതിരിയടക്കമുള്ളവരെ ഇടിച്ച് അപകടം. നിര്‍ത്താതെ പോയ കെ എല്‍ 08 എ എഫ് 502 നമ്പര്‍ ഓട്ടോറിക്ഷ പിടികൂടി. 


മാനന്തവാടിയിലെ ഓട്ടോ ഡ്രൈവര്‍ എം പി ശശികുമാറാണ് ചെറുകാട്ടൂര്‍ എസ്റ്റേറ്റ് കവലയില്‍ വെച്ച് ഓട്ടോ കണ്ടെത്തി തടഞ്ഞുവെച്ച് മാനന്തവാടി പോലീസിന് കൈമാറിയത്. അപകടം വരുത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ മനസ്സിലുണ്ടായിരുന്ന ശശികുമാര്‍ സംശയം തോന്നിയാണ് ഓട്ടോ തടഞ്ഞത്.

തുടർന്ന് സ്ഥലത്തെത്തിയ മാനന്തവാടി പോലീസ് ഓട്ടോ ഡ്രൈവറായ തൃശൂർ സ്വദേശി ഗോപാലകൃഷ്ണനെ കസ്റ്റഡിയിലെടുത്തു.


Post a Comment

Previous Post Next Post