തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ ആറ് മരണം, മൂന്ന് പേ‍ര്‍ക്ക് ഗുരുതര പരിക്ക്



ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ ആറ് മരണം. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ മൂന്ന് പേര്‍ ചികിത്സയിലാണ്. സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂര്‍ത്തി (43), സന്തോഷ്കുമാര്‍ (31), മുരുകേശന്‍ (55) എന്നിവരാണ് മരിച്ചത്.

ധനപാല്‍ , തിരുമുരുകന്‍, ശകുന്തള എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

Previous Post Next Post