എടപ്പാൾ കുറ്റിപ്പാലയിൽ കൂടല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിഎടപ്പാൾ: കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. 


ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളേജിൽനിന്ന് തിരികെ എത്തിയ വിദ്യാർത്ഥിനി ആറുമണിയോടെ മുകളിലെ റൂമിൽ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ റൂമിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മക്കളാണ് മരണപ്പെട്ട അക്ഷയ.നിലവിൽ മൃതദേഹം എടപ്പാളിലെ മോർച്ചറിയിലാണ്. ഇങ്ക്വെസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post