കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾക്ക് ദാരുണന്ത്യം



കൊച്ചി : കളമശേരിയിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രക്കാരായ കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്.


ഇന്ന് വൈകിട്ട് 7.40 ന് ആയിരുന്നു അപകടം. ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇരു ചക്ര വാഹനം ലോറിക്ക് അടിയിൽപ്പെട്ടായിരുന്നു അപകടം. ഷോപ്പിംഗിന് വേണ്ടി വന്ന് തിരിച്ച് പോകുമ്പോഴാണ് അപകടം. മെട്രോ സ്റ്റേഷൻ കഴിഞ്ഞ് റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങി മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമായിപ്പോയി.

പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദേശീയ പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


Post a Comment

Previous Post Next Post