കെഎസ്‌ആര്‍ടിസി ബസിടിച്ചു : സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്



പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ചുരുളിക്കോട് മടിക്കേല്‍ വീട്ടില്‍ സുനിലിന്‍റെ മകന്‍ ശ്രീനാഥിനാണ് (14) പരിക്കേറ്റത്.

പത്തനംതിട്ട നന്നുവക്കാട് ഇന്നലെ രാവിലെ 9.50 നാണ് സംഭവം. ചുരുളിക്കോടു നിന്ന് വെട്ടിപ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്ബോള്‍ പിന്നിലൂടെ എത്തിയ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

റോഡില്‍ ചെളിയുണ്ടായിരുന്നതിനാല്‍ സൈക്കിള്‍ ചെളിയില്‍ തെന്നി കെഎസ്‌ആര്‍ടിസി ബസിന്‍റെ അടിയിലേക്കും ഇടിയുടെ ആഘാതത്തില്‍ ശ്രീനാഥ് തെറിച്ച്‌ റോഡിലേക്കും തെറിച്ച്‌ വീഴുകയായിരുന്നു.


തെറിച്ചു വീണ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും കൈയ്ക്കും കാലിനും ശ്രീനാഥിന് പരിക്കുണ്ട്. സെന്റ് മേരീസ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനാഥ്.

Post a Comment

Previous Post Next Post