ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



മുവാറ്റുപുഴ: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

വാളകം കുന്നയ്ക്കാല്‍ കാവികുന്നേല്‍ കെ.വി. പൗലോസ് (38) ആണ് മരിച്ചത്.


ഇന്നലെ രാവിലെ 8.30-ഓടെ മൂവാറ്റുപുഴ ടൗണ്‍ യുപി സ്കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പൗലോസ് റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്ന് 11-ന് കുന്നയ്ക്കാല്‍ തൃക്കുന്നത്ത് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഭാര്യ: ലീന. മകന്‍: കെവിന്‍.

Post a Comment

Previous Post Next Post