കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ്, ടെക്നോ പാർക്ക് ജീവനക്കാരൻ മരിച്ചു

 


തിരുവനന്തപുരം .: ടെക്നോ പാർക്കിലെ സ്റ്റാർട്ടപ് കമ്പനി ജീവനക്കാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനും തിരുവനന്തപുരം മണക്കാട് സ്വദേശിയുമായ എസ്. രോഷിത് (23) ആണ് മരിച്ചത്. ഇന്നു വൈന്നേരം നാലുമണിയോടെയാണ് സംഭവം. സി–ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണു വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തൻ്റെ മരണത്തിന് കമ്പനിയ്ക്കോ മറ്റാർക്കുമോ പങ്കില്ലെന്ന് പേന കൊണ്ട് കൈയ്യിലെഴുതിയിരുന്നതായി റിപ്പോർട്ടുണ്ട്.


Post a Comment

Previous Post Next Post