കോട്ടയത്ത് യുവാവിനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു, സുഹൃത്ത് കസ്റ്റഡിയില്‍

 


കോട്ടയം: യുവാവിനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. കോട്ടയം തിരുവഞ്ചൂര്‍ പോളച്ചിറയിലാണ് സംഭവം. തിരുവഞ്ചൂര്‍ സ്വദേശിയായ ഷൈജുവാണ് (46) കൊല്ലപ്പെട്ടത്.

ഇയാളുടെ സുഹൃത്തിനെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.പെയിന്റിംഗ് തൊഴിലാളിയാണ് ഷൈജു.


ഇന്നുരാവിലെ പോളച്ചിറ പമ്ബ് ഹൗസിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസിനെ വിരവമറിച്ചു. പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post