വിഷ പ്രാണിയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു



 തിരുവല്ല: വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെരിങ്ങല പതിമൂന്നാം വാർഡിൽ കൊച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെ മകൾ അംജിത അനീഷ് ആണ് മരിച്ചത്. തിരുവല്ല എം ജി എം സ്കൂൾ വിദ്യാർഥിനിയാണ്. മാർച്ച് ഒന്നിന് വൈകിട്ട് 5.30ന് വീടിന് സമീപത്തെ പുരയിടത്ത് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്ക് താഴെ പ്രാണിയുടെ കടിയേറ്റത്.

Post a Comment

Previous Post Next Post