കാര്‍ ഇടിച്ചിട്ട ബൈക്ക് യാത്രികന്‍ റോഡില്‍ രക്തംവാര്‍ന്നു മരിച്ചു



പത്തനംതിട്ട  കോഴഞ്ചേരി: ടികെ റോഡില്‍ കാര്‍ ഇടിച്ചിട്ട ബൈക്ക് യാത്രികന്‍ റോഡില്‍കിടന്നു രക്തം വാര്‍ന്നു മരിച്ചു. നാരങ്ങാനം ചെല്ലാട്ടുമലയില്‍ സി. ബിനോയിയാണ് (46) മരിച്ചത്. മാരാമണ്ണില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടം. ഇടിച്ച കാര്‍ നിര്‍ത്താതെ പോയതോടെ ബിനോയി പരിക്കേറ്റു റോഡില്‍ കിടക്കുകയായിരുന്നു.


മത്സ്യവ്യാപാരിയായ ബിനോയ് മത്സ്യം വാങ്ങാനായി പായിപ്പാട്ടേക്കു പോകുന്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടക്കുകയായിരുന്ന ബിനോയിയെ ഒടുവില്‍ കോയിപ്രം പോലീസ് ഇടപെട്ട് ആംബുലന്‍സ് വരുത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടമ്മനിട്ട സ്വദേശിയുടെ കാറാണ് ഇടിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: മിനി. മക്കള്‍: ബിജോ, ബെന്‍.

Post a Comment

Previous Post Next Post