നേര്യമംഗലത്ത് നിയന്ത്രണം വിട്ട KSRTC ബസ്സ്‌ മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്




നേര്യമംഗലം വില്ലാഞ്ചിറയിൽ

കെഎസ്ആർടിസി അപകടത്തിൽപ്പെട്ടു.

നിയന്ത്രണം നഷ്ടപ്പെട്ട ബസ്

മൺതിട്ടയിൽ ഇടിച്ച ശേഷം

റോഡിലേക്ക് മറിയുകയായിരുന്നു. ഇന്ന്

പുലർച്ചെയാണ് അപകടമുണ്ടായത്.

മുപ്പതോളം ആളുകൾ ബസ്സിൽ

ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക

വിവരം.

ആരുടെയും പരിക്ക് ഗുരുതരമല്ല.അതേസമയം ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. കൈയ്ക്കാണ് പരിക്ക്.

തിരുവനന്തപുരത്ത് നിന്നും

മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി

സൂപ്പർ ഫാസ്റ്റ് ബസാണ്

അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ

നേര്യമംഗലത്തെ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. ഡ്രൈവർ

ഉറങ്ങിപ്പോയതാണ് അപകടത്തിന്

കാരണമെന്നാണ് പ്രാഥമീക നിഗമനം.

Post a Comment

Previous Post Next Post