കാട്ടുപന്നിയുടെ അക്രമം; മധ്യവയസ്ക്കന് ഗുരുതര പരിക്ക്



കോഴിക്കോട്  നാദാപുരം: കാട്ടുപന്നിയുടെ അക്രമത്തില്‍ മധ്യവയസ്ക്കന് ഗുരുതര പരിക്ക്. അരൂര്‍ നടക്കുമീത്തല്‍ താനിയുള്ളതില്‍ അന്ത്രു (58) നാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന പറമ്ബില്‍ പന്നിയെ കണ്ടതായി അയല്‍വാസി പറഞ്ഞതിനെ തുടര്‍ന്ന് പറമ്ബിലേക്കിറങ്ങിയതായിരുന്നു അന്ത്രു. ഇതിനിടെ കാട്ടുപന്നി അന്ത്രുവിന് നേരെ ഓടിയെത്തി കുത്തി മറിച്ചിടുകയായിരുന്നു. ഇടത് കാലിലും, വലത് കൈയ്യിലും സാരമായി പരിക്കേറ്റു. 15 മിനിറ്റോളം പന്നി കാലില്‍ കടിച്ച്‌ പിടിക്കുകയായിരുന്നെന്ന് അന്ത്രു പറഞ്ഞു. 


പറമ്ബില്‍ നിന്ന് അന്ത്രുവിന്‍റെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post