നിയന്ത്രണംവിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് പരിക്ക്



കടുത്തുരുത്തി: നിയന്ത്രണംവിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന മങ്കൊമ്ബ് നെല്ലിശേരിയില്‍ എന്‍.ജി. ഷിനോജ് (43), ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മേലുകാവ് പാറശേരി ലില്ലി സോളമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കീഴൂര്‍ പ്ലാംചുവട് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പൊതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post