ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.



 കോട്ടയം കാഞ്ഞിരപ്പള്ളി ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ അനന്ദു വേണു ആണ് മരിച്ചത് .


എകെജെഎം സ്കൂളിനു സമീപം വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.


മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തിൽ എതിർദിശയിലൂടെ കടന്നുവന്ന കാർ എതിരെ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.


അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .


Post a Comment

Previous Post Next Post