കണ്ണൂർ ചെങ്ങളായിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരണപ്പെട്ടു



കണ്ണൂർ  പരിയാരം: സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു. വളക്കൈ അടിച്ചിക്കാമലയിലെ ജലീൽ - സൗദത്ത് ദമ്പതികളുടെ മകൾ കുന്നുംപുറത്ത് വീട്ടിൽ ജസീല ( 23) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും വീട്ടിലെക്ക് പോകുന്നതിനിടെ പുറകിൽ നിന്നും വന്ന ലോറിയിക്കുകയായിരുന്നു

വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂർ സ്വദേശി റമീസ് ആണ് ജസീലയുടെ ഭർത്താവ്. സഹോദരങ്ങൾ: സഹദ്, ഫാത്തിമ, ഷമീൽ , മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിയിൽ



Post a Comment

Previous Post Next Post