പാലച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



തിരുവനന്തപുരം വർക്കല : പാലച്ചിറയിൽ ബൈക്കും ബസ്സും

കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലച്ചിറ

ജംഗ്ഷനിൽ ഇറച്ചിക്കട നടത്തുന്ന പാലച്ചിറ

സ്വദേശി അനസ് ആണ് മരിച്ചത്.

 ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ

പാലച്ചിറ കാറാത്തലയിലാണ് അപകടം

നടന്നത്. എതിർ ദിശയിൽ വന്ന സ്വകാര്യ

ബസ്സും അനസ് സഞ്ചരിച്ചു വന്ന

ബൈക്കുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ

അനസിനെ ആശുപത്രിയിൽ

എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post